ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് (പഴയ ഇലക്കാട് പഞ്ചായത്ത്), വടക്കുംകൂർ-തിരുവിതാംകൂർ ചരിത്രപാരമ്പര്യവും സ്വാതന്ത്ര്യസമര ചരിത്രവുമുള്ള ഒരു മലയോര പ്രകൃതിരമണീയമായ കാര്‍ഷിക പ്രദേശമാണ്. 1953 ഓഗസ്റ്റ് 15-ന് രൂപീകൃതമായ ഈ നാട് റബ്ബർ, നെല്ല് കൃഷികളാലും വൈവിധ്യമാർന്ന ആരാധനാലയങ്ങളാലും സമ്പന്നമാണ്. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മനാടായ ഇവിടെ, അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്കൂൾ, ലേബർ ഇൻഡ്യ തുടങ്ങിയ പ്രശസ്തമായ വിദ്യാഭ്യാസ-വ്യാവസായിക സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 5, 2026
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനാചരണവും പ്രത്യേക ഗ്രാമസഭായോഗവും സംഘടിപ്പിച്ചു.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണവും പ്രത്യേക ഗ്രാമസഭായോഗവും സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീലോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് 'ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ' എന്ന പ്രമേയത്തിൽ ചേർന്ന സ്പെഷ്യൽ ഗ്രാമസഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി...
കൂടുതൽ വായിക്കുക