പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഗ്രേസിക്കുട്ടി എബ്രഹാം

പ്രസിഡൻ്റ്

സബിൻലാൽ ബാബു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജാൻസി ടോജോ

ചെയര്‍പേഴ്സൺ,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ജോസ്മോൻ ജേക്കബ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീജ ബാബു

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രേഖ ബി നായർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

✭ വിലാസം: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്, മരങ്ങാട്ടുപിള്ളി പി.ഒ, കോട്ടയം, കേരളം - 686635 

✭ വാർഡുകൾ: 19 

✭ വിസ്തീർണ്ണം: 37.58 ച.കി.മീ 

✭ ജനസംഖ്യ: 15060 

✭ വില്ലേജുകൾ: ഇലയ്ക്കാട്, കുറിച്ചിത്താനം, മോനിപ്പള്ളി 

✭ ബ്ലോക്ക് പഞ്ചായത്ത്: ഉഴവൂർ 

✭ നിയമസഭാ മണ്ഡലം: കടുത്തുരുത്തി 

✭ ലോകസഭാ മണ്ഡലം: കോട്ടയം

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് (പഴയ ഇലക്കാട് പഞ്ചായത്ത്), വടക്കുംകൂർ-തിരുവിതാംകൂർ ചരിത്രപാരമ്പര്യവും സ്വാതന്ത്ര്യസമര ചരിത്രവുമുള്ള ഒരു മലയോര പ്രകൃതിരമണീയമായ കാര്‍ഷിക പ്രദേശമാണ്. 1953 ഓഗസ്റ്റ് 15-ന് രൂപീകൃതമായ ഈ നാട് റബ്ബർ, നെല്ല് കൃഷികളാലും വൈവിധ്യമാർന്ന ആരാധനാലയങ്ങളാലും സമ്പന്നമാണ്. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മനാടായ ഇവിടെ, അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്കൂൾ, ലേബർ ഇൻഡ്യ തുടങ്ങിയ പ്രശസ്തമായ വിദ്യാഭ്യാസ-വ്യാവസായിക സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 5, 2026

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനാചരണവും പ്രത്യേക ഗ്രാമസഭായോഗവും സംഘടിപ്പിച്ചു.

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണവും പ്രത്യേക ഗ്രാമസഭായോഗവും സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീലോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് 'ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ' എന്ന പ്രമേയത്തിൽ ചേർന്ന സ്പെഷ്യൽ ഗ്രാമസഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി...

കൂടുതൽ വായിക്കുക
പുതിയ വാർത്ത