മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനാചരണവും പ്രത്യേക ഗ്രാമസഭായോഗവും സംഘടിപ്പിച്ചു.

June 5, 2026

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണവും പ്രത്യേക ഗ്രാമസഭായോഗവും സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീലോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് 'ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ' എന്ന പ്രമേയത്തിൽ ചേർന്ന സ്പെഷ്യൽ ഗ്രാമസഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാമിന്റെ അധ്യക്ഷതയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി തെക്കേൽ ഉദ്ഘാടനം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസും, വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ക്ലൈമറ്റ് ആക്ഷൻ' തീമിലുള്ള പോസ്റ്ററുകളുടെ പ്രദർശനവുമുണ്ടായിരുന്നു. മത്സരങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കുര്യനാട് സെന്റ് ആൻസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ശ്രീകൃഷ്ണ വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കുര്യനാട് സെന്റ് ആൻസ് എച്ച്.എസ് ഒന്നാം സ്ഥാനവും ശ്രീകൃഷ്ണ വി.എച്ച്.എസ് രണ്ടാം സ്ഥാനവും, യു.പി വിഭാഗത്തിൽ കുര്യനാട് സെന്റ് ആൻസ് ഒന്നാം സ്ഥാനവും മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്കൂൾ രണ്ടാം സ്ഥാനവും നേടി.

ചടങ്ങിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വിവിധ സ്കൂളുകളിലെ അധ്യാപകർ, വി.ഇ.ഒ, ഹരിതകർമ്മ സേനാംഗങ്ങൾ, ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു..

news photo env day