മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ലഹരിമുക്തമാകണം - പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം
September 28, 2026
ജനങ്ങളുടെ സഹകരണത്തോടെ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിനെ ലഹരിമുക്ത പഞ്ചായത്താക്കി മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം പറഞ്ഞു. ‘തൂഫാൻ വാരിയർ - ദി നാർക്കോ ഹണ്ട് 2.0’ പഞ്ചായത്തുതല ഉദ്ഘാടനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. തുടർന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷൻ മേധാവി സാജു ജനപ്രതിനിധികൾക്ക് ‘തൂഫാൻ വാരിയർ’ ബാൻഡ് അണിയിച്ചു. പോലീസ് ഉദ്യോഗസ്ഥൻ ജോർജ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജാൻസി ടോജോ, ഷീജ ബാബു, ജോസ്മോൻ ഇടത്തടത്തിൽ, മെമ്പർമാരായ സണ്ണി സെബാസ്റ്റ്യൻ, ജോസ് കുറുമുറ്റം, മമത ഹരികുമാർ, പ്രസീദ പി, റോബിൻ കരിപ്പാത്ത്, ബിനീഷ് ഭാസ്കരൻ, മേരി ഹെലൻ, അനു സിബു, ആശാ വർമ്മ, തുളസീദാസ്, സെക്രട്ടറി രേഖ ബി. നായർ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, ഐ.സി.ഡി.എസ് ചെയർപേഴ്സൺ ബിൻസി ബിനീഷ്, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.