വാർഡ് 8 വയോജന സംഗമവും മെഡിക്കൽ ക്യാമ്പും ആദരിക്കൽ ചടങ്ങും
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 8 വയോജന സംഗമവും മെഡിക്കൽ ക്യാമ്പും ആദരിക്കൽ ചടങ്ങും നടന്നു. വാർഡ് മെമ്പർ ബിനീഷ് ഭാസ്കരന്റെ അദ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൽലാൽ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരെ മരങ്ങാട്ടുപിള്ളി പോലീസ് സബ് ഇൻസ്പെക്ടർ മാർഷൽ ആദരിച്ചു. ജോസ് കുറുമുട്ടം, എ.എസ് ചന്ദ്രമോഹനൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷാലിനി റ്റി.കെ, യോഗ മാസ്റ്റർ അജിത്ത്, നാരായണൻ മാഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. യോഗത്തിന് ശേഷം ഹെമിയോ മെഡിക്കൽ ഓഫീസർ ഡോ. ആതിരയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു.