കേരളോത്സവം

എന്താണ് കേരളോത്സവം?
ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിലായി നടക്കുന്ന കലാ-കായിക മത്സരങ്ങളിൽ 15–35 വയസ്സിനിടയിലുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം. സംസ്ഥാന തല മത്സരങ്ങളിലെ വിജയികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ചിലർക്ക് ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അവസരവുമുണ്ട്.

പങ്കെടുക്കാവുന്ന ഇനങ്ങൾ
സംഗീതം, നൃത്തം, നാടകം, പ്രസംഗം, കവിതാരചന, ചിത്രരചന തുടങ്ങിയ കലാ-സാംസ്കാരിക ഇനങ്ങൾ

ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, അത്‌ലറ്റിക്സ്, വടംവലി, ചെസ്സ് തുടങ്ങിയ കായിക ഇനങ്ങൾ

പ്രാദേശിക പഞ്ചായത്ത്/കോർപ്പറേഷൻ തലത്തിൽ ആരംഭിക്കുന്ന മത്സരങ്ങൾ; വിജയികൾ ഉയർന്ന തലങ്ങളിലേക്ക് മുന്നേറും.